Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Arrested

Thiruvananthapuram

ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

ക​ഴ​ക്കൂ​ട്ടം: മേ​നം​കു​ള​ത്തെ ലോഡ്ജിൽ അ​തി​ക്ര​മി​ച്ചു ക​യ​റി യുവാവിനെ ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ ക​ഴ​ക്കൂ​ട്ടം പൊലീ സിന്‍റെ പി​ടി​യി​ലാ​യി. മാ​ട​ൻ​വി​ള സ്വ​ദേ​ശി ആ​ഷി​ഖ്, ക​ഠി​നം​കു​ളം സ്വ​ദേ​ശി റെ​ജി​ൻ, മേ​നം​കു​ളം ക​ൽ​പ​ന സ്വ​ദേ​ശി അ​ഭി​ലാ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​നം​കു​ളം "ലീ ​ഫ്രാ​ങ്ക്' ലോ​ഡ്ജി​ലെ കെ​യ​ർ ടേ​ക്ക​റും എ.​എ. കോ​ട്ടേ​ജ് നി​വാ​സി​യു​മാ​യ ടോം ​മി​റാ​ൻ​ഡ​യ് ക്കാ​ണ് (57) മ​ർ​ദ​ന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച ​രാ​ത്രി പതിനൊന്നോടെ യായിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലീ ​ഫ്രാ​ങ്ക് ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗേ​റ്റി​ൽ പി​ടി​ച്ചു പ്ര​തി​ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് കെ​യ​ർ ടേ​ക്ക​റാ​യ ടോം ​ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ലോ​ഡ്ജി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ൾ ടോ​മി​നെ അസഭ്യം വി​ളി​ക്കു​ക​യും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു പ്ലാ​സ്റ്റി​ക് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കുകയും ചെയ്തു.

സം​ഭ​വ​ത്തി​ൽ ടോം ​മി​റാ​ൻ​ഡ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ  വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത ക​ഴ​ക്കൂ​ട്ടം പൊ ലിസ് പ്ര​തി​ക​ളെ വേ​ഗ​ത്തി​ൽ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

National

പ​ഞ്ചാ​ബി​ൽ 24 കി​ലോ ഹെ​റോ​യി​നു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ

ച​​​​ണ്ഡി​​​ഗ​​​​ഡ്: പ​​​​ഞ്ചാ​​​​ബി​​​​ൽ 24 കി​​​​ലോ ഹെ​​​​റോ​​​​യി​​​​നു​​​​മാ​​​​യി മൂ​​​​ന്നു പേ​​​​ർ പി​​​​ടി​​​​യി​​​​ൽ. പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സും ബി​​​എ​​​സ്എ​​​ഫും ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ സം​​​​യു​​​​ക്ത നീ​​​​ക്ക​​​​ത്തി​​​​ലാ​​​ണ്, പാ​​​​ക്കി​​​സ്ഥാ​​​ൻ കേ​​​​ന്ദ്രീ​​​​കൃ​​​​ത​​​​മാ​​​​യ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്തു​​​സം​​​​ഘം പി​​​​ടി​​​​യി​​​​ലാ​​​​യ​​​ത്.

സം​​​​ഘ​​​​ത്തി​​​​ൽ​​​നി​​​​ന്ന് 24.5 കി​​​​ലോ ഹെ​​​​റോ​​​​യി​​​​നും 21.5 ല​​​​ക്ഷം രൂ​​​​പ​​​​യും പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​ടു​​​​ത്തു. ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്താ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച മ​​​​ൾ​​​​ട്ടി-​​​​കോ​​​​പ്റ്റ​​​​ർ ഡ്രോ​​​​ണും ര​​​​ണ്ടു കാ​​​​റു​​​​ക​​​​ളും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​താ​​​യി പ​​​​ഞ്ചാ​​​​ബ് ഡി​​​ജി​​​പി ഗൗ​​​​ര​​​​വ് യാ​​​​ദ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

അ​​​​മൃ​​​​ത്‌​​​സ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ജ​​​​ഗ​​​​ജി​​​​ത് സിം​​​​ഗ് റാ​​​​ണ, മ​​​​ൻ​​​​പ്രീ​​​​ത് സിം​​​​ഗ്, റോ​​​​ഷ​​​​ൻ സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​ത്.ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 12.1 കി​​​​ലോ ഹെ​​​​റോ​​​​യി​​​​നും ക​​​​ട​​​​ത്തി​​​​നു​​​​പ​​​​യോ​​​​ഗി​​​​ച്ച ഡ്രോ​​​​ണും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. തു​​​​ട​​​​ർ​​​​ന്ന് ഡ്രോ​​​​ണി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക വി​​​​വ​​​​ര​​​​ത്തി​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ്ര​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യ മ​​​​ൻ​​​​പ്രീ​​​​ത് സിം​​​​ഗി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്ന് ബാ​​​​ക്കി 12.4 കി​​​​ലോ ഹെ​​​​റോ​​​​യി​​​​ൻ കൂ​​​​ടി ക​​​​ണ്ടെ​​​ടു​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

District News

യു​വാ​വി​നെ മ​ര്‍​ദിച്ച് കാ​റും പ​ണ​വും കവർന്ന സം​ഭ​വ​ം: മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സ്വ​ദേ​ശി​ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർദിച്ച് കാ​റും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ശാ​രി​പ്പ​റ​മ്പ് കു​രു​ട് എ​ന്ന് വി​ളി​ക്കു​ന്ന സ​തീ​ഷ് (34), ഞാ​റ​ക്ക​ൽ കൊ​ല്ലം​വേ​ലി​ക്ക​ക​ത്ത് ലിം​ബു​ട്ട​ൻ എ​ന്ന ജോ​സ​ഫ് ലി​ബി​ൻ ഡി​ക്രൂ​സ് (30), എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ പാ​ല​ത്തി​ങ്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (28) എ​ന്നി​വ​രെ​യാ​ണ് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഫെ​ബ്രു​വ​രി 20 നാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർദിക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും കാ​റ് അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത​താ​ണ് ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള പ​രാ​തി. 10 പേ​രാ​ണ് സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്ന​ത്. ഏ​ഴു പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ ഡി. സ​ഞ്ജീ​വ്കു​മാ​ർ, എ​സ്ഐ ​കെ. ആ​ർ. ബൈ​ജു, സീ​നി​യ​ർ സിപി ഒമാ​രാ​യ ജി​തി​ൻ, ന​ന്ദു​ലാ​ൽ, യ​ദു പ്രി​യ, ഡി ​വൈഎ​സ്പി ​സ്ക്വാ​ഡി​ലെ സീ​നി​യ​ർ സിപിഒ ​ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ

തൃ​​​​ശൂ​​​​ർ: ന​​​​ടി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ര​​​​ണ്ടാം​​​​ പ്ര​​​​തി മാ​​​​ർ​​​​ട്ടി​​​​ൻ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ൾ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച മൂ​​​​ന്നു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ.

എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രാ​​​​ളും തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രു​​​​മാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. മാ​​​​ർ​​​​ട്ടി​​​​ൻ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​രം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ലും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ലും അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ഈ ​​​​കേ​​​​സി​​​​ൽ വി​​​​വി​​​​ധ യു​​​​ആ​​​​ർ​​​​എ​​​​ല്ലു​​​​ക​​​​ൾ പ്ര​​​​കാ​​​​രം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച പോ​​​​സ്റ്റു​​​​ക​​​​ൾ നീ​​​​ക്കം​​​​ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

വീ​​​​ഡി​​​​യോ ഷെ​​​​യ​​​​ർ ചെ​​​​യ്ത ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം സൈ​​​​റ്റു​​​​ക​​​​ൾ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്. ഷെ​​​​യ​​​​ർ ചെ​​​​യ്ത ലി​​​​ങ്കു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​ണ്ട്.

Kerala

പ​രി​യാ​ര​ത്ത് 80 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​രി​യാ​ര​ത്ത് 80 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. പു​ത്ത​ൻ കാ​റി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പു​ഷ്പ​ഗി​രി ന​ഹ​ലാ​സി​ൽ നാ​സി​ഫ് (22), അ​മ്മം​കു​ളം ഷം​നാ​സി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (30), ചാ​ലോ​ടെ തേ​ര​ള​ഞ്ഞി പ്ര​വീ​ൽ (38) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ പി​ലാ​ത്ത​റ​യി​ലെ വ​നി​താ ഹോ​ട്ട​ലി​നു സ​മീ​പം കാ​ർ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് വ​ർ​ക്ക്ഷോ​പ്പു​കാ​ര​നെ കൊ​ണ്ടു​വ​ന്ന് കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഹാ​ൻ​ഡ് ബ്രേ​ക്കി​ന്‍റെ അ​ടു​ത്താ​യി ര​ഹ​സ്യ അ​റ ക​ണ്ടെ​ത്തി​യ​ത്.

ഈ ​അ​റ​യ്ക്കു​ള്ളി​ൽ 100, 200, 500 രൂ​പ നോ​ട്ടു​ക​ളു​ടെ കെ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 80 ല​ക്ഷം രൂ​പ​യു​ടെ നോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഴ​ൽ​പ്പ​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ​ണം പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

യു​വാ​വി​ന് അ​തി​ക്രൂ​ര​മ​ർ​ദ​നം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ആ​​​ല​​​പ്പു​​​ഴ അ​​​രൂ​​​ർ സ്വ​​​ദേ​​​ശി മ​​​ഞ്ഞ​​​ന്ത്ര വീ​​​ട്ടി​​​ൽ സു​​​ദ​​​ർ​​​ശ​​​ന​​​നെ (42) അ​​​തി​​​ക്രൂ​​​ര​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​ശേ​​​ഷം കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു പ്ര​​​തി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി. തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ബി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ​ചെ​​​യ്ത​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കൂ​​​ന​​​മ്മാ​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന, മാ​​​ന​​​സി​​​ക​​​വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​രെ താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന ഇ​​​വാ​​​ഞ്ച​​​ൽ ആ​​​ശ്രം എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ കൂ​​​ന​​​മ്മാ​​​വ് ചെ​​​റു​​​തു​​​രു​​​ത്തി വീ​​​ട്ടി​​​ൽ അ​​​മ​​​ൽ ഫ്രാ​​​ൻ​​​സി​​​സ് (65), ഇ​​​യാ​​​ളു​​​ടെ വ​​​ള​​​ർ​​​ത്തു​​​മ​​​ക​​​ൻ ആ​​​രോ​​​മ​​​ൽ (23), കോ​​​ട്ട​​​യ്ക്ക​​​ൽ വീ​​​ട്ടി​​​ൽ നി​​​ധി​​​ൻ (35) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​ക​​​ൾ സു​​​ദ​​​ർ​​​ശ​​​ന​​​നെ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച വാ​​​ഹ​​​ന​​​വും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

ക​​​ഴി​​​ഞ്ഞ 21നു ​​​രാ​​​വി​​​ലെ​​​യാ​​​ണ് സു​​​ദ​​​ർ​​​ശ​​​ന​​​നെ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക്കു​​​സ​​​മീ​​​പ​​​മു​​​ള്ള റോ​​​ഡ​​​രി​​​കി​​​ൽ ക​​​ണ്ട​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കു​​​ക​​​ളേ​​​റ്റി​​​രു​​​ന്ന ഇ​​​യാ​​​ൾ ഇ​​​പ്പോ​​​ൾ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​ണ്.

പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ, ഈ​​​മാ​​​സം 18നു ​​​പു​​​ല​​​ർ​​​ച്ചെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ സു​​​ദ​​​ർ​​​ശ​​​ന​​​ൻ അ​​​ല​​​ഞ്ഞു​​​തി​​​രി​​​ഞ്ഞു ന​​​ട​​​ന്നി​​​രു​​​ന്ന​​​താ​​​യി അ​​​റി​​​ഞ്ഞു. പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നു സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ ഇ​​​വാ​​​ഞ്ച​​​ൽ ആ​​​ശ്രം എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ക​​​ഴി​​​ഞ്ഞു​​​വ​​​രവേയാ​​​ണ് സു​​​ദ​​​ർ​​​ശ​​​ന​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റ​​​ത്.

തു​​​ട​​​ർ​​​ന്ന് സു​​​ദ​​​ർ​​​ശ​​​ന​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​തെ അ​​​മ​​​ൽ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ആ​​​രോ​​​മ​​​ലും നി​​​ധി​​​നും ചേ​​​ർ​​​ന്ന് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ൽ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക്കു​​​സ​​​മീ​​​പം എ​​​ത്തി​​​ച്ച് വ​​​ഴി​​​യ​​​രി​​​ക​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച് ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ ശാ​​​സ്ത്രീ​​​യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ആ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ വാ​​​ഹ​​​നം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണ് കേ​​​സി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്.

സു​​​ദ​​​ർ​​​ശ​​​ന​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത് വ​​​രാ​​​പ്പു​​​ഴ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം കേ​​​സ് വ​​​രാ​​​പ്പു​​​ഴ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ​കൈ​​​മാ​​​റും.

Latest News

Corehub Up